Monday, November 29

കോട്ടയം റവന്യൂ ജില്ലാ ഐടി മേള

കോട്ടയം റവന്യൂ ജില്ലാ ഐടി മേള 2010 ഡിസംബര്‍ 7,8 തിയതികളില്‍ കിടങ്ങൂര്‍ NSS HSS ല്‍ വെച്ച് നടത്തുന്നു. സബ് ജില്ലാ തല ഐടി മേളയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ വിദ്യാര്‍ത്ഥികളെ റവന്യൂ ജില്ലാ തല മത്സരത്തില്‍ പങ്കെടുപ്പിക്കേണ്ടതാണ്.പ്രോഗ്രാം നോട്ടീസ് കാണുക

Sunday, November 28

ഐടി മേള കറുകച്ചാല്‍ സബ് ജില്ല - റിസള്‍ട്ട്

വാഴൂര്‍ സെന്റ് ഹൈസ്കൂളില്‍ 23/11/2010 ല്‍ നടന്ന കറുകച്ചാല്‍ ഉപജില്ലാ തല ഐടി മേളയുടെ റിസള്‍ട്ടിന് ഇവിടെ ക്ലിക്ക് ചെയ്യുക. മേളയില്‍ പങ്കെടുത്ത് വിജയിച്ച വിദ്യാര്‍ത്ഥികളെയും സ്ക്കൂളുകളെയും അനുമോദിക്കുന്നു. മേളയുടെ വിജയത്തിനായി സഹകരിച്ച എല്ലാ അദ്ധ്യാപകര്‍ക്കും നന്ദി പറയുന്നു.

ടോണി ആന്റണി
എം ടി കാഞ്ഞിരപ്പള്ളി

Monday, November 22

ഐടി മേള കാഞ്ഞിരപ്പള്ളി സബ് ജില്ല - റിസള്‍ട്ട്

കാഞ്ഞിരപ്പള്ളി ഡി ആര്‍ സി യില്‍ വെച്ച് ഇന്നു നടത്തിയ കാഞ്ഞിരപ്പള്ളി ഉപജില്ലാ തല ഐടി മേളയുടെ റിസള്‍ട്ടിന് ഇവിടെ ക്ലിക്ക് ചെയ്യുക. മേളയില്‍ പങ്കെടുത്ത് വിജയിച്ച വിദ്യാര്‍ത്ഥികളെയും സ്ക്കൂളുകളെയും അനുമോദിക്കുന്നു. മേളയുടെ വിജയത്തിനായി സഹകരിച്ച എല്ലാ അദ്ധ്യാപകര്‍ക്കും നന്ദി പറയുന്നു.

കെ എസ് അബ്ദുള്‍ റസാക്ക്
എം ടി സി കാഞ്ഞിരപ്പള്ളി

Friday, November 19

ഐടി മേള ചങ്ങനാശ്ശേരി സബ് ജില്ല





ഇന്ന് കോട്ടയം ഡി ആര്‍ സി യില്‍ വെച്ചു നടത്തിയ ചങ്ങനാശ്ശേരി സബ് ജില്ലാ ഐടി മേളയുടെ റിസള്‍ട്ടിന് ഇവിടെ ക്ലിക്ക് ചെയ്യുക.വിജയികളായ വിദ്യാര്‍ത്ഥികളെയും സ്ക്കൂളുകളെയും അനുമോദിക്കുന്നു. മേള വിജയിപ്പിക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.
കെ ബി ജയശങ്കര്‍
എം ടി കോട്ടയം

ഐടി മേള പാലാ സബ് ജില്ല റിസള്‍ട്ട്

പാലാ സബാ ജില്ലാ ഐടി മേള റിസള്‍ട്ടിന് ഇവിടെ ക്ലിക്ക് ചെയ്യുക

Thursday, November 18

ഐടി മേള ഈരാറ്റുപേട്ട സബ് ജില്ല റിസള്‍ട്ട്








ഇന്ന് എല്‍ എഫ് എച്ച് എസ് ചെമ്മലമറ്റത്തു വെച്ചു നടത്തിയ ഈരാറ്റുപേട്ട സബ് ജില്ലാ ഐടി മേളയുടെ റിസള്‍ട്ടിന് ഇവിടെ ക്ലിക്ക് ചെയ്യുക. യു പി, എച്ച് എസ്, എച്ച് എസ് എസ് എന്നീ വിഭാഗങ്ങളില്‍ നിന്ന് പതിമൂന്നിനങ്ങളിലായി ആകെ 148 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കുംസ്ക്കൂളുകള്‍ക്കും അഭിനന്ദനങ്ങള്‍.മേളയുടെ വിജയത്തിനായി സഹകരിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.
കെ എസ് അബ്ദുള്‍ റസാക്ക്
എം ടി സി കാഞ്ഞിരപ്പള്ളി

Wednesday, November 17

ഐടി മേള - റിസള്‍ട്ട് കൊഴുവനാല്‍ സബ് ജില്ല

കൊഴുവനാല്‍ സബ് ജില്ലാ ഐടി മേള റിസള്‍ട്ടിന് ഇവിടെ ക്ലിക്ക് ചെയ്യുക

Tuesday, November 16

ഐ ടി മേള റിസള്‍ട്ട് - കോട്ടയം വെസ്റ്റ് സബ് ജില്ല



ഡിജിറ്റല്‍ പെയിന്റിംഗ് ഹൈസ്ക്കൂള്‍ വിഭാഗം ഒന്നാം സ്ഥാനം നേടിയ ചിത്രം
രേഷ്മ സുരേഷ്
ഡി വി വി എച്ച് എസ് എസ് കുമാരനല്ലൂര്‍
ഇന്ന് കോട്ടയം ഡി ആര്‍ സി യില്‍ വെച്ചു നടത്തിയ കോട്ടയം വെസ്റ്റ് സബ് ജില്ലാ തല ഐടി മേളയുടെ ഫലം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. മത്സരത്തില്‍ വിജയികളായ വിദ്യാര്‍ത്ഥികളെയും സ്ക്കൂളുകളെയും അനുമോദിക്കുന്നു. മേളയില്‍ പങ്കെടുത്ത് സഹകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു.
സതീഷ് കുമാര്‍
എം ടി സി കോട്ടയം
ഒന്നാം സ്ഥാനം നേടിയ മള്‍ട്ടീ മീഡിയ പ്രസന്റേഷന്‍

ഐ ടി മേള റിസള്‍ട്ട് - കോട്ടയംഈസ്റ്റ് സബ് ജില്ല

15/11/10 തിങ്കളാഴ്ച കോട്ടയം ഡി ആര്‍ സി യില്‍ വെച്ചു നടത്തിയ കോട്ടയം ഈസ്റ്റ് സബ് ജില്ലാ തല ഐടി മേളയുടെ റിസള്‍ട്ട് ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Monday, November 15

ഐടി മേള റിസള്‍ട്ട് - രാമപുരം സബ് ജില്ല





എസ് എച്ച് എസ് രാമപുരത്തു വെച്ച് ഇന്നു നടത്തിയ രാമപുരം സബ് ജില്ലാ തല ഐടി മേളയുടെ റിസള്‍ട്ട് കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.വിജയികളായ വിദ്യാര്‍ത്ഥികളെയും സ്ക്കൂളുകളെയും അഭിനന്ദിക്കുന്നു. മേള വിജയിപ്പിക്കുന്നതിനു സഹകരിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.
ജോഷിസ്ക്കറിയ
എം ടി സി പാലാ

Wednesday, November 3

ഐടി മേളകള്‍

കോട്ടയം റവന്യൂ ജില്ലയിലെ വിവിധ സബ്ജില്ലകളിലെ ഐ ടി മേളകള്‍ താഴ പറയുന്ന തിയതികളിലും സ്ഥലത്തും വെച്ച് നടത്തുന്നതാണ്.എന്‍ട്രി ഫോമുകള്‍ ബ്ളോഗില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.എന്‍ട്രിഫോമുകള്‍ യഥാസമയം A E O ആഫീസുകളില്‍ എത്തിക്കേണ്ടതാണ്.വിശദവിവരത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക

Tuesday, November 2

അര്‍ദ്ധ വാര്‍ഷിക ഐടി പ്രാക്ടിക്കല്‍ പരീക്ഷ

ഹൈസ്ക്കൂള്‍ ക്ലാസ്സുകളിലെ അര്‍ദ്ധ വാര്‍ഷിക ഐടി പ്രാക്ടിക്കല്‍ പരീക്ഷയ്ക്കുള്ള പരീക്ഷാ സോഫ്റ്റ് വെയര്‍ അടങ്ങിയ സി ഡി അതാത് ജീല്ലാ വിദ്യാഭ്യാസ ആഫീസുകളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. കോട്ടയം ഈസ്റ്റ്, കോട്ടയം വെസ്റ്റ് സബ് ജില്ലകളിലെ സ്ക്കൂളുകള്‍ക്ക് നാളെ (3/11/2010) രാവിലെ 10 മണിക്കും പാമ്പാടി, ചങ്ങനശ്ശേരി വിദ്യാഭ്യാസ ജില്ലകളിലെ സ്ക്കൂളുകള്‍ക്ക് നാളെ ഉച്ചക്ക് ഒന്നര മണിക്കും ഐടി അറ്റ് സ്ക്കൂള്‍ കോട്ടയം ജില്ലാ ആഫിസില്‍ (ഡി ആര്‍ സി കോട്ടയം)നിന്നും പ്രസ്തുത സി ഡി വിതരണം ചെയ്യുന്നതാണ്. ബന്ധപ്പെട്ട സ്ക്കൂള്‍ ഐടി കോ ഓര്‍ഡിനേറ്റര്‍ മാര്‍ ഡി ആര്‍ സി യില്‍ എത്തി കൃത്യമായും സി ഡി കൈപ്പറ്റണമെന്ന് അറിയിക്കുന്നു. മറ്റു വിദ്യാഭ്യാസ ജില്ലകളിലെ സ്ക്കൂളുകള്‍ അതാത് ജില്ലാ വിദ്യാഭ്യാസ ഓഫീസറോ എം ടി സി മാരോ നിര്‍ദ്ദേശിക്കുന്നതനുസരിച്ചും സി ഡി കൈപ്പറ്റേണ്ടതാണ്.

ഐടി പ്രാക്ടിക്കല്‍ പരീക്ഷ സംബന്ധിച്ച സര്‍ക്കലര്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഫയല്‍ ബെയ്സ്ഡ് ഇന്‍സ്റ്റലേഷന്‍ ചെയ്യുന്നതിനുള്ള ഹെല്‍പ്പിന് ഇവിടെ ക്ലിക്ക് ചെയ്യുക

Monday, November 1

ഐ ടി ഓഡിറ്റ്

സംസ്ഥാനത്തെ ഹൈസ്ക്കൂള്‍, ഹയര്‍സെക്കന്ററി സ്ക്കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്ക്കൂളുകളിലെ ഐ ടി ഓഡിറ്റിന്റെ ആദ്യ സെഷന്‍ 04/11/2010 മുതല്‍ ആരംഭിക്കുന്നു. ഇതു സംബന്ധിച്ച ഗവ. സര്‍ക്കുലര്‍ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. ഓരോ സ്ക്കൂളിലും ഓഡിറ്റു നടക്കുന്ന തിയതികള്‍ താഴെ കൊടുക്കുന്നു. ഓഡിറ്റ് ദിവസം ഐടി അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടേണ്ടതുള്ളതിനാല്‍ എല്ലാ ആദ്ധ്യാപകരും(പരീക്ഷാ ദിവസങ്ങള്‍ ആണെങ്കില്‍ കൂടി) സ്ക്കൂളില്‍ നിര്‍ബന്ധമായും ഉണ്ടായിക്കണം.പ്രത്യേകം ശ്രദ്ധിക്കേണ്ട വിവരങ്ങള്‍ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല
04/11/2010 ഗവ.എച്ച് എസ് എസ് നെടുകകുന്നം
08/11/10 ഗവ. എച്ച് എസ് എസ് താഴത്തു വടകര
10/11/10 ഗവ. വി എച്ച എസ് എസ് പൊന്‍കുന്നം
11/11/10 ഗവ.എച്ച് എസ് കാഞ്ഞിരപ്പള്ളി
11/11/10 ഗവ.എച്ച് എസ്സ് എസ്സ് ഈരാറ്റുപേട്ട
11/11/10 ഗവ.വിഎച്ച് എസ് എസ് തിടനാട്
12/11/10 പേട്ട ഗവ എച്ച് എസ് കാഞ്ഞിരപ്പള്ളി
കടുത്തുരുത്തി വിദ്യാഭ്യാസ ജില്ല
04/11/10 ഗവ.ബി എച്ച് എസ് എസ് വൈക്കം
04/11/10 ഗവ.വി എച്ച് എസ് എസ് വയല
08/11/10 ഗവ എച്ച് എസ് എസ് ടി വി പുരം
09/11/10 ഗവ. എച്ച് എസ് എസ് തലയോലപ്പറമ്പ്
10/11/10 എ ജെ ജെ എം എച്ച് എസ് എസ് തലയോലപ്പറമ്പ്
11/11/10 ഗവ.ഡി വി എച്ച് എസ് എസ് വെച്ചൂര്‍
12/11/10 ഗവ.എച്ച് എസ് വെച്ചൂര്‍
കോട്ടയം വിദ്യാഭ്യാസ ജില്ല
04/11/10 പി വി എസ് ജി എച്ച് എസ് എസ് പാമ്പാടി
08/11/10 ഗവ. വി എച്ച് എസ് എസ് കോത്തല
09/11/10 എം സി വ് എച്ച് എസ് എസ് ആര്‍പ്പൂക്കര
10/11/10 ഗവ.െച്ച് എസ് മീനടം
11/11/10 ഗവ.വി എച്ച് എസ് കുമരകം
11/11/10 ഗവ.എച്ച് എസ്സ് എസ് തോട്ടക്കാട്
11/11/10 ഗവ.മോഡല്‍ എച്ച് എസ് എസ് കോട്ടയം
12/11/10 ഗവ.എച്ച് എസ് എസ് ചെങ്ങളം
പാലാ വിദ്യാഭ്യാസ ജില്ല
08/11/10 ഗവ.എച്ച് എസ് പുതുവേലി
09/11/10 ഗവ.എച്ച് എസ് എസ് പാലാ
09/11/10 എസ് കെ വി എച്ച് എസ് എസ് നീണ്ടൂര്‍
09/11/10 ഗവ.എച്ച് എസ് ഏറ്റുമാനൂര്‍
10/11/10 ഗവ.എച്ച് എസ് ഇടക്കോലി
10/11/10 ഗവ.ബി എച്ച് എസ് ഏറ്റുമാനൂര്‍
10/11/10 ഗവ.ടി എച്ച് എസ് പാലാ