സ്ക്കൂള്‍ അദ്ധ്യാപകര്‍ക്ക് സൗജന്യനിരക്കില്‍ ലാപ്‌ടോപ്പ് ലഭ്യമാക്കുന്ന ഐ.ടി.@സ്കൂള്‍ പദ്ധതി അനുസരിച്ച്, ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള അദ്ധ്യാപകര്‍ക്ക് ലാപ്‌ടോപ്പ് തെരഞ്ഞെടുക്കുന്നതിനും പണമടച്ച് ബുക്ക് ചെയ്യുന്നതിനുമായി ജില്ലാതലത്തില്‍ റോഡ് ഷോ സംഘടിപ്പിക്കുന്നു. കോട്ടയം വയസ്ക്കരകുന്നിലുള്ള ഐ.ടി.@സ്കൂളിന്റെ, ജില്ലാ റിസോഴ്സ് സെന്ററില്‍ വച്ച് 2011 ഫെബ്രുവരി 19, 20, 21തിയതികളിലാണ് റോഡ് ഷോ നടത്തുന്നത്. ഫെബ്രുവരി 19ന് കോട്ടയം വിദ്യാഭ്യാസ ജില്ലകളിലുള്ളവര്‍ക്കും 20ന് രാവിലെ 10 ന് പാല വിദ്യാഭ്യാസ ജില്ലകളിലുള്ളവര്‍ക്കും 2 pm ന് കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലകളിലുള്ളവര്‍ക്കും 21ന്കാഞ്ഞിരപള്ളി വിദ്യാഭ്യാസ ജില്ലകളിലുള്ളവര്‍ക്കും ആണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.സബ് ജില്ലാതല സമയക്രമം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക റോഡ് ഷോയില്‍ പങ്കെടുക്കാന്‍ എത്തുന്ന അദ്ധ്യാപകര്‍ സ്ഥാപനമേധാവിയുടെ സര്‍ട്ടിഫിക്കറ്റിന്റെ രണ്ടു പകര്‍പ്പും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും അതിന്റെ പകര്‍പ്പും കൊണ്ടുവരേണ്ടതാണ്. സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പിന് ഇവിടെ ക്ലിക്ക് ചെയ്യുക
ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതിരുന്ന ജില്ലയിലെ അദ്ധ്യാപകര്‍ക്ക് ഈ പദ്ധതിയുടെ ആനുകുല്യം ആവശ്യമെങ്കില്‍ 0481-2564641 എന്ന നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്.
No comments:
Post a Comment