Tuesday, September 18

സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനാചരണവും എന്റെ നാട് പ്രോജക്ടിന്റെ ഉദ്ഘാടനവും

കോട്ടയം ജില്ലാതല സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനാഘോഷവും എന്റെ നാട് പ്രോജക്ടിന്റെ ഉദ്ഘാടനവും പാലാ സെന്റ് തോമസ് ഹൈസ്ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചു നടന്നു. ഐടി അറ്റ് സ്ക്കൂളിന്റെയും എസ് ഐ ടി സി ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ ലോക ഭൂപടത്തില്‍ കേരളത്തിന് നിര്‍ണ്ണായകമായ സ്ഥാനമാണുള്ളതെന്ന് ആമുഖ പ്രഭാഷണത്തില്‍ ഐടി അറ്റ് സ്ക്കൂള്‍ ജില്ലാ കോ ഓഡിനേറ്റര്‍ ശ്രീ.എന്‍ ജയകുമാര്‍ പറഞ്ഞു. പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീ.കുര്യാക്കോസ് പടവന്‍, സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനാഘോഷത്തിന്റെയും  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്ക്കൂളുകളില്‍ നടപ്പിലാക്കുന്ന എന്റെ നാട് (പ്രാദേശിക വിവരശേഖരണം) പ്രോജക്ടിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു.കേരളത്തിലെ സ്ക്കൂള്‍ വിദ്യാഭ്യാസ ഗുണ നിലവാരം ഉയര്‍ത്തുന്നതിലും കുട്ടികള്‍ക്ക് വിവിധ വിഷയങ്ങളുടെ പഠനത്തിന് ഐടി ടൂളുകള്‍ ഫലപ്രദമായി പ്രോജനപ്പെടുത്തുന്നതിലും നിര്‍ണ്ണായകമായ പങ്കു വഹിക്കുവാന്‍ ഐടി അറ്റ് സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട് എന്ന് അദ്ദേഹം അഭിപ്രായപ്പട്ടു.പാലാ സെന്റ്തോമസ് ഹയര്‍സെക്കന്ററി സ്ക്കൂള്‍ പ്രിന്‍സിപ്പാള്‍ റവ.ഫാദര്‍ ബര്‍ക്കുമാന്‍സ് കുന്നുംപുറം അദ്ധ്യക്ഷത വഹിച്ചു.ഹയര്‍സെക്കന്ററിയിലും ഉന്നത വിദ്യാഭ്യാസ രംഗത്തും സ്വതന്ത്ര സോഫ്റ്റ് വെയറുകളെ ഫലപ്രമായി ഉപയോഗിക്കാന്‍ കഴിയുമെന്നും അതിന് ഐടി അറ്റ് സ്ക്കൂള്‍ നേതൃത്വം വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഹെഡ്മാസ്റ്റര്‍ ശ്രീ.സാബു ജോര്‍ജ്ജ് ആശംസയും എസ് ഐ ടി സി ഫോറം കണ്‍വീനര്‍ ശ്രീ.വിത്സന്‍ ജോസ് കൃതജ്ഞതയും പറഞ്ഞു.
പാലാ എം ടി സി ശ്രീ.ജോഷിസ്ക്കറിയ കുട്ടികള്‍ക്ക്  സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കിടങ്ങൂര്‍ എഞ്ചിനീയറിംഗ് കോളേജ് കമ്പ്യൂട്ടര്‍ വിഭാഗം മേധാവി ശ്രീ.ഓജസ് തോമസ് ലീ "സ്വതന്ത്ര സോഫ്റ്റ് വെയറുകളുടെ സാമൂഹ്യ പ്രസക്തി "എന്ന വിഷയത്തെ അധിരിച്ച് ക്ലാസ്സെടുത്തു.ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ "സ്വതന്ത്ര" സ്റ്റാള്‍ സ്വതന്ത്ര സോഫ്റ്റ് വെയറുകളെ ക്കുറിച്ചറിച്ച് കൂടുതല്‍അറിയുന്നതിനും പൊതു ജനങ്ങള്‍ക്ക് സ്വതന്ത്ര സോഫ്റ്റ് വെയര്‍ സി ഡി കളുടെ  പകര്‍പ്പുകള്‍ സൗജന്യമായി ലഭ്യമാക്കുന്നതിനും വളരെ ഉപകാരപ്രദമായി.ഉച്ചകഴിഞ്ഞു നടന്ന സെഷനില്‍ ടി ടി സി, ബി എഡ് വിദ്യാര്‍ത്ഥികള്‍ക്ക് ഐസിടി അധഷ്ഠിത പഠനവുമായി ബന്ധപ്പെട്ട് എഡ്യുബുണ്ടു പരിചയപ്പെടുത്തുകയും ചെയ്തു.
സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ പോസ്റ്റര്‍ രചന, ഐ ടി ക്വിസ്സ് എന്നീ മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് പാലാ മുനിസിപ്പല്‍ കൗണ്‍സിലര്‍ ശ്രീ.ജോജോ കുടക്കച്ചിറ സമ്മാനദാനം നിര്‍വ്വഹിച്ചു.

No comments:

Post a Comment