Wednesday, February 24

എസ്.എസ്.എല്‍.സി ഐ.ടിപ്രാക്ടിക്കല്‍ പരീക്ഷ

എസ്.എസ്.എല്‍.സി ഐ.ടിപ്രാക്ടിക്കല്‍ പരീക്ഷ പൂര്‍ത്തിയാക്കിയ സ്ക്കൂളുകള്‍ താഴെ പറയുന്ന പ്രമാണങ്ങള്‍ അതാതിനായി നിശ്ചയിച്ചിട്ടുള്ള കവറുകളില്‍ സീല്‍ ചെയ്ത് ഡി.ഇ.ഒ ഓഫീസില്‍ നല്‍കേണ്ടതാണ്.
പരീക്ഷാ ഭവനിലേയ്ക്ക് അയയ്ക്കുന്നതിനായി നല്‍കേണ്ടത്
1 ചീഫ് സൂപ്രണ്ട്, ഇന്‍വിജിലേറ്റേഴ്സ് എന്നിവര്‍ ഒപ്പിട്ട കണ്‍സോളിഡേറ്റഡ് മാര്‍ക്ക് ലിസ്ററ്
2 പരീക്ഷയില്‍ പങ്കെടുത്ത എല്ലാ കുട്ടികളുടെയും വിവരങ്ങളടങ്ങിയ റിസള്‍ട്ട് സി.ഡി.
ഡി.ഇ.ഒ ഓഫിസ് ഉപയോഗത്തിനായി നല്‍കേണ്ടത്
1.പൂരിപ്പിച്ച ക്ലെയിം ഫോം
2.കോംപ്രിഹെന്‍സീവ് റിപ്പോര്‍ട്ട് , റിപ്പീറ്റ് ചെയ്ത കുട്ടികളുടെ വിശദാംശങ്ങളടങ്ങിയ ഷീറ്റ് സഹിതം
കുറിപ്പ്:- പരീക്ഷാ ജോലിക്കു നിയോഗിക്കപ്പെട്ടവരുടെ അറ്റന്‍ഡന്‍സ് , അക്വിറ്റന്‍സ് എന്നിവ ഓഫീസില്‍ സൂക്ഷിക്കുകയും ഡി.ഇ.ഒ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കേണ്ടതുമാണ്.

No comments:

Post a Comment