
സൗജന്യ ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാളം പതിപ്പില്‍ നിലവില്‍ 14,500ല്‍ പരം ലേഖനങ്ങളുണ്ട്. മലയാളം വിക്കിപീഡിയ, വിക്കിഗ്രന്ഥശാല, വിക്കിനിഘണ്ടു, വിക്കിചൊല്ലുകള്‍, വിക്കിപാഠശാല ഇവയൊക്കെ മലയാള ഭാഷയെ സംബന്ധിച്ച് പ്രാധാന്യമുള്ളതും വരുംതലമുറയ്ക്ക് വിജ്ഞാനം പകരുന്ന സ്രോതസ്സായി മാറികൊണ്ടിരിക്കുന്നതുമായ മലയാളം വിക്കി പദ്ധതികളാണ്.
പക്ഷെ നിലവില്‍ വിവിധ മലയാളം വിക്കി സംരംഭങ്ങളിലേക്ക് ഉള്ളടക്കം പ്രദാനം ചെയ്യുന്നത് പ്രധാനമായും പ്രവാസി മലയാളികളാണ്. കേരളത്തിനകത്ത് നിന്നു് മലയാളം വിക്കിസംരംഭങ്ങളിലേക്കുള്ള സംഭാവന വളരെ കുറവാണു്. ഇന്റര്‍നെറ്റ് വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലും കേരളീയര്‍ക്കിടയില്‍ മലയാളം വിക്കീപിഡിയയെ കുറിച്ചും അതിന്റെ സഹോദര സംരംഭങ്ങളെ കുറിച്ചുള്ള അറിവും ഈ പദ്ധതികളുടെ ആവശ്യകതയും അത്രതന്നെ ബോദ്ധ്യപ്പെട്ടിട്ടില്ല. ഈ പ്രശ്നത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ഐടി@സ്കൂള്‍, മലയാളം വിക്കിപീഡിയ പ്രവര്‍ത്തകരുടെ സഹകരണത്തോടെ കേരളത്തിലെ വിവിധ ജില്ലകളില്‍ വിക്കി പഠനശിബിരം ആസൂത്രണം ചെയ്യുന്നു.
ഇതിന്റെ ഭാഗമായി കോട്ടയം ജില്ലയില്‍ മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാന്‍ന്‍ താല്പര്യമുള്ളവക്കായി 2010 ഒക്ടോബര്‍ 30, ശനിയാഴ്ച ഉച്ചയ്ക്ക് 1:30 മുതല്‍ വൈകുന്നേരം 5.00 മണി വരെ മലയാളം വിക്കിപഠനശിബിരം നടത്തുന്നു.
പരിപാടിയുടെ വിശദാംശങ്ങള്‍
പരിപാടി: മലയാളം വിക്കി പഠനശിബിരം
സ്ഥലം: ബേക്കര്‍ മെമ്മൊറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഓഡിറ്റോറിയം, കോട്ടയം
തീയതി: 2010 ഒക്ടോബര്‍ 30, ശനിയാഴ്ച
സമയം: ഉച്ചയ്ക്ക് 1:00 മുതല്‍ വൈകുന്നേരം 5.00 മണി വരെ
മലയാളം വിക്കിസംരഭങ്ങളുടെ പ്രവര്‍ത്തനത്തില്‍ താല്പര്യമുള്ള ആര്‍ക്കും പഠനശിബിരത്തില്‍പങ്കെടുക്കാം.
കാര്യപരിപാടികള്‍
വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപ്പെടുത്തല്‍
മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങളെ പരിചയപ്പെടുത്തല്‍
വിക്കിയില്‍ ലേഖനം കണ്ടെത്തുന്ന വിധം പരിചയപ്പെടുത്തല്‍
വിക്കിതാളുകളുടെ രൂപരേഖ പരിചയപ്പെടുത്തല്‍
മലയാളം ടൈപ്പിങ്ങ്
വിക്കി എഡിറ്റിങ്ങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്തല്‍
തുടങ്ങി വിവിധ മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ച് പുതുമുഖങ്ങള്‍ക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതില്‍ കൈകാര്യം ചെയ്യും. മലയാളം വിക്കിസംരംഭങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് വിക്കി പ്രവര്‍ത്തകര്‍ മറുപടി നല്‍കുന്നതായിരിക്കും.
രജിസ്റ്ററേഷന്‍
ഉച്ചയ്ക്ക് 1 മണിമുതല്‍ വൈകുന്നേരം 5 മണി വരെ നീളുന്ന പഠനക്ലാസ്സിലേക്ക് പ്രവേശനം സൗജന്യമാണ്. രജിസ്റ്റര്‍ ചെയ്യാന്‍ wiki.malayalam@gmail.com ,ktm@itschool.gov.inഎന്ന വിലാസത്തില്‍ ഇ-മെയില്‍ അയക്കുകയോ, താഴെ പറയുന്ന നമ്പറുകളില്‍ ഒന്നില്‍ ബന്ധപ്പെടുകയോ ചെയ്യുക: 9895302815, 9846012841, 9447599795
ഈ പരിപാടിയിലേക്ക് കോട്ടയം ജില്ലയിലുള്ള എല്ലാ മലയാളഭാഷാസ്നേഹികളുടേയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു.
ഐടി@സ്ക്കൂള്‍ കോട്ടയം ജില്ലാ കോര്‍ഡിനേറ്റര്‍ & മലയാളം വിക്കി പ്രവര്‍ത്തകര്‍
എന്‍ .ജയകുമാര്‍
9447599795
No comments:
Post a Comment