Tuesday, November 2

അര്‍ദ്ധ വാര്‍ഷിക ഐടി പ്രാക്ടിക്കല്‍ പരീക്ഷ

ഹൈസ്ക്കൂള്‍ ക്ലാസ്സുകളിലെ അര്‍ദ്ധ വാര്‍ഷിക ഐടി പ്രാക്ടിക്കല്‍ പരീക്ഷയ്ക്കുള്ള പരീക്ഷാ സോഫ്റ്റ് വെയര്‍ അടങ്ങിയ സി ഡി അതാത് ജീല്ലാ വിദ്യാഭ്യാസ ആഫീസുകളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. കോട്ടയം ഈസ്റ്റ്, കോട്ടയം വെസ്റ്റ് സബ് ജില്ലകളിലെ സ്ക്കൂളുകള്‍ക്ക് നാളെ (3/11/2010) രാവിലെ 10 മണിക്കും പാമ്പാടി, ചങ്ങനശ്ശേരി വിദ്യാഭ്യാസ ജില്ലകളിലെ സ്ക്കൂളുകള്‍ക്ക് നാളെ ഉച്ചക്ക് ഒന്നര മണിക്കും ഐടി അറ്റ് സ്ക്കൂള്‍ കോട്ടയം ജില്ലാ ആഫിസില്‍ (ഡി ആര്‍ സി കോട്ടയം)നിന്നും പ്രസ്തുത സി ഡി വിതരണം ചെയ്യുന്നതാണ്. ബന്ധപ്പെട്ട സ്ക്കൂള്‍ ഐടി കോ ഓര്‍ഡിനേറ്റര്‍ മാര്‍ ഡി ആര്‍ സി യില്‍ എത്തി കൃത്യമായും സി ഡി കൈപ്പറ്റണമെന്ന് അറിയിക്കുന്നു. മറ്റു വിദ്യാഭ്യാസ ജില്ലകളിലെ സ്ക്കൂളുകള്‍ അതാത് ജില്ലാ വിദ്യാഭ്യാസ ഓഫീസറോ എം ടി സി മാരോ നിര്‍ദ്ദേശിക്കുന്നതനുസരിച്ചും സി ഡി കൈപ്പറ്റേണ്ടതാണ്.

ഐടി പ്രാക്ടിക്കല്‍ പരീക്ഷ സംബന്ധിച്ച സര്‍ക്കലര്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഫയല്‍ ബെയ്സ്ഡ് ഇന്‍സ്റ്റലേഷന്‍ ചെയ്യുന്നതിനുള്ള ഹെല്‍പ്പിന് ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment