Monday, December 6

കോട്ടയം റവന്യൂ ജില്ലാ ഐടി മേള

കോട്ടയം റവന്യൂ ജില്ലാ ഐടി മേളക്ക് ഇന്നു തുടക്കം.ഡിസംബര്‍ 7,8 തിയതികളില്‍ കിടങ്ങൂര്‍ എന്‍ എസ് എസ് ഹയര്‍സെക്കന്ററി സ്ക്കൂളില്‍ നടക്കുന്ന ഐടി മേളയില്‍ ജില്ലയിലെ 13 സബ് ജില്ലകളില്‍ നിന്നുള്ള ഏകദേശം 338 വിദ്യാര്‍ത്ഥികളാണ് തങ്ങളുടെ ഐടി നൈപുണികളുടെ മാറ്റുരയ്ക്കുന്നത്.

ഒന്നാം ദിവസമായ നാളെ രാവിലെ കൃത്യം പത്തുമണിക്ക് ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ മള്‍ട്ടീമീഡിയ പ്രസന്റേഷന്‍,ഐടി പ്രോജക്ട് എന്നീ മത്സരങ്ങള്‍ ആരംഭിക്കും.തുടര്‍ന്ന് 11.00 മണിമുതല്‍ 12.00 മണിവരെ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ വെബ് പേജ് ഡിസൈനിംഗ് മത്സരവും നടക്കും. ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 2.30 വരെ ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികളുടെ മള്‍ട്ടീമീഡിയ പ്രസന്റേഷന്‍ മത്സരവും 3.00 മണിമുതല്‍ 4.00 മണിവരെ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ വെബ്പേജ് ഡിസൈനിംഗ് മത്സരവുമാണു നടക്കുന്നത്.

രണ്ടാം ദിവസം രാവിലെ 9.30 ന് യു പി വിദ്യാര്‍ത്ഥികളുടെ ഡിജിറ്റല്‍ പെയിന്റിംഗും 11.00 മണിമുതല്‍ മലയാളം ടൈപ്പിംഗ് മത്സരവും ആരംഭിക്കും. തുടര്‍ന്ന് ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ മലയാളം ടൈപ്പിംഗ് (11.30 to 11.45),ഡിജിറ്റല്‍ പെയിന്റിംഗ് (12.00 to 1.00)മത്സരവും ഉച്ചകഴിഞ്ഞ് 2.00 മണി മുതല്‍ 3.00 മണിവരെ ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികളുടെ ഡിജിറ്റല്‍ പെയിന്റിങ്ങും നടക്കും.ഹൈസ്ക്കൂള്‍ വിഭാഗം ഐടി ക്വിസ്സ് രാവിലെ 10.00 നും യു പി വിഭാഗം ഐടി ക്വിസ്സ് 11.30 നും ഹയര്‍ സെക്കന്ററി വിഭാഗം ഐടി ക്വിസ്സ് ഉച്ചകഴിഞ്ഞ് 2.00 മണിക്കും ലൈബ്രറി ഹാളില്‍ നടക്കും.

അതാതു ദിവസങ്ങളിലെ മത്സരങ്ങളില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ത്ഥികള്‍ യഥാ സമയം രജിസ്ട്രേഷന്‍ കൗണ്ടറിലെത്തി ചെസ്റ്റ് നമ്പര്‍ കൈപ്പറ്റേണ്ടതാണ്.

1 comment: