Wednesday, April 27

ഐ സി ടി അദ്ധ്യാപക പരിശീലനം

ഒമ്പതാം ക്ലാസ്സിലെ ഐ സി ടി പാഠപുസ്തകത്തെ അടിസ്ഥാനമാക്കി നടത്തുന്ന ആറു ദിവസത്തെ അദ്ധ്യാപക പരിശീലനത്തിന്റെ രണ്ടാമത്തെ ബാച്ച് 03/05/2011മുതല്‍ ജില്ലയിലെ വിവിധസെന്ററുകളില്‍ ആരംഭിക്കുന്നു.2011-12 അദ്ധ്യയന വര്‍ഷത്തില്‍ ഒമ്പതാം ക്ലാസ്സില്‍ ഐ സി ടി പാഠപുസ്തകം പഠിപ്പിക്കുന്നവരും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തിയിട്ടുള്ളവരുമായ അദ്ധ്യാപകരാണ് പരിശീലനത്തില്‍ പങ്കെടുക്കേണ്ടത്. പാലാ വിദ്യാഭ്യാസ ജില്ലയിലെ സെന്ററുകളുടേയും പങ്കെടുക്കേണ്ട അദ്ധ്യാപകരുടേയും വിശദവിവരത്തിന് പാലാ വിദ്യാഭ്യാസ ജില്ല ക്ലിക്ക് ചെയ്യുക.കോട്ടയം വിദ്യാഭ്യാസ ജില്ല(ഡൗണ്‍ലോഡ് ചെയ്തു കിട്ടുന്ന സിപ്പ് ഫയല്‍ എക്സ്ട്രാക്റ്റ് ചെയ്ത് ഉപയോഗിക്കുക) പരിശീലനത്തിനെത്തുന്ന അദ്ധ്യാപകര്‍ ലാപ് ടോപ്പോ നെറ്റ് ബുക്കോ കൊണ്ടുവരണം. കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയില്‍ ഗവ,വി എച്ച് എസ് എസ് തിടനാട്,സെന്റ്മേരീസ് എച്ച് എസ് കാഞ്ഞിരപ്പള്ളി,ഗവ.എച്ച് എസ് വാഴൂര്‍,ഗവ.എച്ച് എസ് എസ് നെടുങ്കുന്നം, സി എം എസ് എച്ച് എസ് മുണ്ടക്കയം എന്നിവയാണ് സെന്ററുകള്‍.ഈ സെന്ററുകളില്‍ പങ്കെടുക്കേണ്ട അദ്ധ്യാപകര്‍ക്ക് ഇതിനകം
മൊബൈല്‍ മെസ്സേജ് നല്‍കിയിട്ടുണ്ട്.

1 comment:

  1. Why didn't you publish the list of teachers
    supposed to participate in the next spell of
    IT training????

    ReplyDelete