ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായുള്ള ആനിമേഷന്‍ ഫിലിം നിര്‍മ്മാണ മത്സരവും പ്രദര്‍ശനവും ഈ വര്‍ഷം മുതല്‍ വിദ്യാഭായസ വകുപ്പ് സംഘടിപ്പിക്കുന്നു. 2011 ഏപ്രില്‍ മാസം മുതല്‍ നല്‍കി വരുന്ന ആനിമേഷന്‍ ഫിലിം നിര്‍മ്മാണ പരിശീലനത്തിന്റെ തുടര്‍ച്ചയായാണ് ഇത് സംഘടിപ്പിക്കുന്നത്. 2012 ജനുവരി 15 ന് അകം എല്ലാ സ്കൂളുകളിലും ആനിമേഷന്‍ ഫിലിം പ്രദര്‍ശന മത്സരം സംഘടിപ്പിക്കേണ്ടതാണ്. അര മിനിട്ട് മുതല്‍ രണ്ടര മിനിട്ട് വരെ ദൈര്‍ഘ്യമുള്ള ഫിലിമുകളാണ് ഉള്‍പ്പെടുത്തേണ്ടത് സ്കൂളുകള്ല്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഫിലിമുകള്‍ 2012 ജനുവരി 18 നും 24 നും ഇടയില്‍ സബ് ജില്ലാ തലത്തില്‍ നടത്തപ്പെടുന്ന മത്സരത്തില്‍ പങ്കെടുപ്പിക്കുന്നതാണ്.
തുടര്‍ന്ന് റവന്യൂ ജില്ലാ തല മത്സരം ജനുവരി അവസാന വാരവും സംസ്ഥാന തല മത്സരം ഐടി മേളയോടൊപ്പവും നടത്തപ്പെടുന്നു. KToon, GIMP, Audacity, Openshot Vedio editor മുതലായവ സ്വതന്ത്ര സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചായിരിക്കണം ഫിലിമുകള്‍ നിര്‍മ്മിക്കേണ്ടത്.

No comments:
Post a Comment