28/7/12 ലെ ഐടി അറ്റ് സ്ക്കൂള്‍ ഓഫീസ് സര്‍ക്കുലര്‍ പ്രകാരം സ്ക്കൂള്‍ ഐടി കോഡിനേറ്റര്‍മാരുടെ ഏക ദിന ശില്‍പശാല നടത്തുവാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതനുസരിച്ച് കോട്ടയം ജില്ലയിലെ സ്ക്കൂള്‍ കോഡിനേറ്റര്‍മാരുടെ ശില്‍പശാല ഓഗസ്റ്റ് 7 മുതല്‍ 10 വരെയുള്ള തിയതികളിലായി അതാത് വിദ്യാഭ്യാസ ജില്ലകളില്‍ വെച്ച് നടത്തുന്നതാണ്. സംസ്ഥാനത്തുടനീളം ഒരേരീതിയില്‍ നടത്തപ്പെടുന്ന ശില്‍പശാലയില്‍ താഴെ പറയുന്ന വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ചചെയ്യുന്നത്.
- 2011-12 അധ്യയന വര്‍ഷം സ്ക്കൂളുകളില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളുടെ അവലോകനം.
- സ്ക്കൂള്‍ ഐടി ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നടത്തുന്നതിനും ഐടി അധിഷ്ഠിത പഠന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതിനും.
- 2012-13 അധ്യയന വര്‍ഷം സ്ക്കൂളുകളില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന പ്രധാന ഐടി പ്രവര്‍ത്തനങ്ങളുടെ ചര്‍ച്ചയും തീരുമാനവും.
- സ്ക്കൂളുകളില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന തനതു പ്രവര്‍ത്തനങ്ങളുടെ ചര്‍ച്ച.
- ഇതര വിഷയങ്ങള്‍
ഓരോ വിദ്യാഭ്യാസ ജില്ലയിലും ശില്‍പശാല നടക്കുന്ന സമയവും സ്ഥലവും താഴെ കൊടുക്കുന്നു.
- കോട്ടയം --- 7/8/12 ചൊവ്വ രാവിലെ 10 ന് കോട്ടയം ബേക്കര്‍മെമ്മോറിയല്‍ ഗേള്‍സ് ഹൈസ്ക്കൂള്‍ ഓഡിറ്റോറിയം
- കാഞ്ഞിരപ്പള്ളി --- 8/8/12 ബുധന്‍ രാവിലെ 10 ന് സെന്റ് ഡൊമിനിക്ക് ബോയ്സ് ഹൈസ്ക്കൂള്‍ കാഞ്ഞിരപ്പള്ളി.
- പാലാ --- 9/8/12 വ്യാഴം രാവിലെ 10 ന് സെന്റ് തോമസ് ഹൈസ്ക്കൂള്‍ പാലാ
- കടുത്തുരുത്തി --- 10/8/12 വെള്ളി രാവിലെ 10 ന് എ ജെ ജോണ്‍ മെമ്മോറിയല്‍ ഹൈസ്ക്കൂള്‍ തലയോലപ്പറമ്പ്.
No comments:
Post a Comment