ഒന്‍പതാം ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്കായി ക്രിസ്തുമസ് അവധിക്കാലത്ത് നല്‍കുന്ന വെബ് പേജ് ഡിസൈനിംഗ് പരിശീലനം ജില്ലയില്‍ 27,28 തിയതികളില്‍ വിവിധ സെന്ററുകളില്‍ നടത്തുന്നു. വെബ് കണ്ടന്റ് മാനേജ്മെന്റിലെ ഏറ്റവും നൂതന സ്വതന്ത്ര സോഫ്റ്റ് വെയറായ ദ്രുപാല്‍ പരിചയപ്പെടുന്നതിനും അതുപയോഗിച്ച് സ്ക്കൂളുകള്‍ക്ക് ആകര്‍ഷകമായ വെബ് സൈറ്റ് നിര്‍മ്മിക്കുന്നതിനുമുള്ള അവസരമാണ് കുട്ടികള്‍ക്ക് ഇതിലൂടെ ലഭിക്കുന്നത്. ഇന്റര്‍നെറ്റ് ലഭ്യതയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ പരിശീലനത്തന് തടസ്സമാകാതിരിക്കുന്നതിന് ദ്രുപാലിന്റെ ഓഫ് ലൈന്‍ സോഫ്റ്റ് വെയറാണ് പരിശിലനത്തിനുപയോഗിക്കുന്നത്. എല്ലാ സ്ക്കൂളുകളില്‍ നിന്നുമുള്ള കുട്ടികള്‍ പങ്കെടുക്കുന്ന ഈ പരിശീലനത്തിലൂടെ ഓരോ സ്ക്കൂളുകളിനും തങ്ങളുടെ സ്വന്തം കുട്ടി വെബ് ഡിസൈനര്‍മാരും അവരിലൂടെ മനോഹരമായ വെബ് സൈറ്റും ഉണ്ടാകുന്നു എന്നതാണ് ഈ പരിശിലനത്തിന്റെ ഹൈലൈറ്റ്.
No comments:
Post a Comment