ശ്രീ.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
ഐടി
അറ്റ് സ്ക്കൂളിന്റെ നേതൃത്വത്തില്‍
മലയാളം കംപ്യൂട്ടിംഗ് പരിശീലനം
ഈ രംഗത്തുള്ള നിശബ്ദ വിപ്ലവം
ആണെന്നു ജില്ലയില്‍ നാല്
കേന്ദ്രങ്ങളിലായി നടക്കുന്ന
പൊതു ജനങ്ങള്‍ക്കുള്ള മലയാളം
കംപ്യൂട്ടിംഗ് പരിശീലന
പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം
നിര്‍വഹിച്ചുകൊണ്ട്
ആഭ്യന്തരമന്ത്രി ശ്രീ
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
അഭിപ്രായപ്പെട്ടു.കംപ്യൂട്ടര്‍
പ്രോഗ്രാമിങ്ങിന്റെ കാര്യത്തില്‍
നാം ഇതര രാജ്യങ്ങളെക്കാള്‍
മുന്നിലാണ്. എന്നാല്‍
ഡിജിറ്റല്‍ ലോകത്ത് മലയാളത്തിന്റെ
സാന്നിധ്യം കുറവായിരുന്നു.ഇത്
മുതിര്‍ന്ന തലമുറയില്‍പ്പെട്ട
വലിയൊരു ജനവിഭാഗത്തെ ഈ
സാങ്കേതിക വിദ്യയില്‍ നിന്നും
അകത്തി നിര്‍ത്തി.ഡിജിറ്റല്‍
രംഗത്തേക്ക് മലയാളത്തെ
പിടിച്ചുയര്‍ത്താന്‍ ചെയ്യുന്ന
പ്രവര്‍ത്തനങ്ങള്‍ ശ്രേഷ്ഠഭാഷ
പദവി ലഭിച്ച മലയാളത്തിന്
ലഭിക്കുന്ന വലിയൊരു
അംഗീകാരമാണെന്നും ഐടി അറ്റ്
സ്ക്കൂളിന്റെ ഈ ദിശയിലുള്ള
പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും
ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
അഭിപ്രായപ്പെട്ടു.കംപ്യൂട്ടര്‍
സാങ്കേതിക വിദ്യ കേരളത്തിന്റെ
ആഭ്യന്തരവകുപ്പിന്റെ
പ്രവര്‍ത്തനങ്ങളില്‍ നിര്‍ണ്ണായക
സ്വാധീനം ചെലുത്തുന്നുണ്ടെന്നും
കുറ്റവാളികളെ കണ്ടെത്തുന്നതിനും
ശാസ്ത്രീയ തെളിവുകള്‍
ശേഖരിക്കുന്നതിനും വിവരവിനിമയ
രംഗത്തുള്ള നേട്ടം
സഹായകമാകുന്നുണ്ടെന്നും
ആഭ്യന്തരമന്ത്രി എന്ന നിലക്ക്
തന്റെ അനുഭവം തെളിയിക്കുന്നുവെന്നു
അദ്ദേഹം അഭിപ്രായപ്പെട്ടു
വിവരവിനിമയ
സാങ്കേതിക വിദ്യയിലുള്ള
വളര്‍ച്ച സമൂഹത്തില്‍ ഡിജിറ്റല്‍
സാക്ഷരതയുള്ളവരെന്നും
ഇല്ലാത്തവരെന്നുമുള്ള
രണ്ടുവിഭാഗങ്ങളെ സ്യഷ്ടിച്ചുവെന്നും
മുതിര്‍ന്ന തലമുറയെ ഈ രംഗത്തേക്ക്
കൈപിടിച്ച് ഉയര്‍ത്തേണ്ട
കടമ ഐടി അറ്റ് സ്ക്കൂള്‍
ഏറ്റെടുക്കുകയാണെന്നും ഭാഷാ
വാരാചരണത്തിലൂടെ ഐടി അറ്റ്
സ്ക്കൂള്‍ സമൂഹത്തോടുള്ള ഈ
കടമയാണ് ചെയ്യുന്നതെന്നും
യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച
ഐടി അറ്റ് സ്ക്കൂള്‍ എക്സിക്യൂട്ടീവ്
ഡയറക്ടര്‍ ഡോ.ബാബു
സെബാസ്റ്റ്യന്‍ അഭിപ്രായപ്പെട്ടു.അഞ്ച്
തരം ഡിജിറ്റല്‍ സിഗ്നലുകള്‍ക്കിടയിലാണ്
മലയാളി ജീവിക്കുന്നത്.ഈ
സിഗ്നലുകള്‍ നല്‍കുന്ന
സേവനങ്ങളെ തിരിച്ചറിയുകയും
അവ ജീവിതപുരോഗതിക്ക്
ഉപയോഗപ്പെടുത്തുകയും
ചെയ്തില്ലെങ്കില്‍ അവര്‍
സമൂഹത്തിന്റെ മുഖ്യധാരയില്‍
നിന്നും അകന്നുപോകും.
മലയാളം
കംപ്യൂട്ടിംഗ് പരിശീലനം ഈ
രംഗത്തുള്ള ഒരു ഉറച്ച
കാല്‍വൈപ്പാണ്.ഓഫീസുകള്‍
തമ്മിലുള്ള ഒപ്റ്റിക്കല്‍
ഫൈവര്‍ നെറ്റ് വര്‍ക്ക്
കോട്ടയം ജില്ലയില്‍
പൂര്‍ത്തിയായി.ഉടന്‍തന്നെ
മുഴുവന്‍ ഓഫീസുകളും വിദ്യാലയങ്ങളും
തമ്മിലുള്ള VPN കണക്ടിവിറ്റി
യാഥാര്‍ഥ്യമാകുന്നതോടെ
കണ്‍ണ്ടന്റ് ഷെയറിംഗും
ആശയവിനിമയവും കൂടുതല്‍
എളുപ്പമുള്ളതാകുമെന്നും
ഇത് കേരളത്തിലെ വിദ്യാഭ്യാസരംഗത്ത്
വിപ്ലവകരമായമാറ്റങ്ങള്‍ക്ക്
തുടക്കംകുറിക്കുമെന്നും
ഡോ.ബാബുസെബാസ്റ്റ്യന്‍
അഭിപ്രായപ്പെട്ടു.ഐടി
അറ്റ് സ്ക്കൂള്‍ ജില്ലാകോര്‍ഡിനേറ്റര്‍
എന്‍.ജയകുമാര്‍
, മാസ്റ്റര്‍
ട്രയിനര്‍ കോര്‍ഡിനേറ്റര്‍
കെ സതീഷ്കുമാര്‍ ,
ഗവര്‍മെന്റ്
മോഡല്‍ ഹയര്‍സെക്കണ്ടറി
സ്ക്കൂള്‍ പ്രിന്‍സിപ്പാള്‍
ഏബ്രഹാം ഐപ്പ്, കാരാപ്പുഴ
ഗവര്‍മെന്റ് സ്ക്കൂള്‍
അദ്ധ്യാപകന്‍ റ്റി.എസ്.
സലീം തുടങ്ങിയവര്‍
യോഗത്തില്‍ സംസാരിച്ചു.ഐടി
അറ്റ് സ്ക്കൂള്‍ മാസ്റ്റര്‍
ട്രയിനര്‍മാരായ കെ.
അശോകന്‍,
ജയശങ്കര്‍
കെ.ബി.,
വിക്കി
പ്രവര്‍ത്തകന്‍ അഖിലേഷ്
എന്നിവര്‍ കോട്ടയത്തും ഐടി
അറ്റ് സ്ക്കൂള്‍ മാസ്റ്റര്‍
ട്രയിനര്‍മാരായ ജോഷി സ്കറിയ
പാല ഗവര്‍മെന്റ് സ്ക്കൂളിലും
, ജോളി
ജോസ് വി, ജഗദീഷവര്‍മ്മ
തമ്പാന്‍ എന്നിവര്‍ വൈക്കം
ഗവര്‍മെന്റ് സ്ക്കൂളിലും,
കെ.എസ്.അബ്ദുള്‍
റസാക്ക് , ടോണി
ആന്റണി എന്നിവര്‍ ഗവര്‍മെന്റ്
വി.എച്ച്.എസ്.എസ്
പൊന്‍കുന്നം എന്നിവിടങ്ങളിലും
ക്ലാസുകള്‍ നയിച്ചു.രാവിലെ
9 മുതല്‍
5 വരെ
നാല് കേന്ദ്രങ്ങളിലായി നടന്ന
പരിശീലനത്തില്‍ 120 പേര്‍
പങ്കെടുത്തു.

No comments:
Post a Comment