Thursday, December 17

കോട്ടയം റവന്യൂ ജില്ലാ ഐടി മേള

2009-10 ലെ കോട്ടയം റവന്യൂ ജില്ലാ ഐ ടി മേള ഡിസംബര്‍ 17 ന് ബേക്കര്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്ക്കൂളില്‍ വെച്ചു നടന്നു. 13 സബ് ജില്ലകളില്‍ നിന്നായി 156 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.ഡിജിറ്റല്‍ പെയിന്റിംഗ്, മള്‍ട്ടീമീഡിയ പ്രസന്റേഷന്‍, വെബ് പേജ് ഡിസൈനിംഗ് , ഐടി പ്രോജക്റ്റ്, ഐടി ക്വിസ്സ് , മലയാളം ടൈപ്പിംഗ് എന്നീ ആറിനങ്ങളിലാണ് മത്സരം നടന്നത്. മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് 2010 ജനുവരി 20, 21 തിയതികളില്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ വെച്ചു നടക്കുന്ന സംസ്ഥാന ഐ ടി മേളയില്‍ പങ്കെടുക്കാവുന്നതാണ്. ഐ ടി മേള വിജയകരമായി നടത്തുവാന്‍ സഹായിച്ച എല്ലാ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.

No comments:

Post a Comment