Friday, December 11

കോട്ടയം റവന്യൂ ജില്ലാ ഐ.ടി മേള

കോട്ടയം റവന്യൂ ജില്ലാ തല ഐ.ടി മേള 2009 ഡിസംബര്‍ 17 ന് കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്ററിസ്ക്കൂളില്‍വെച്ചു നടക്കുന്നു.ജില്ലയിലെ 13 സബ് ജില്ലകളില്‍ നിന്നായി മലയാളം ടൈപ്പിംഗ്,ഡിജിറ്റല്‍ പെയിന്റിംഗ്,മള്‍ട്ടീമീഡിയാപ്രസന്റേഷന്‍,വെബ്പേജ് ഡിസൈനിംഗ്,ഐ.ടി പ്രോജക്റ്റ്,ഐ.ടി ക്വിസ്സ് എന്നീ അറിനങ്ങളില്‍ 156 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നു.
റവന്യൂ ജില്ലാ തല മത്സരത്തില്‍ പങ്കെടുക്കുന്നതിനര്‍ഹരായ വിദ്യാര്‍ത്ഥികള്‍ ഹെഡ്മാസ്റ്ററില്‍ നിന്നും വാങ്ങിയ തിരിച്ചറിയല്‍ കാര്‍ഡുമായി (കാര്‍ഡില്‍ ഫോട്ടോ നിര്‍ബന്ധമല്ല.എന്നാല്‍ വിദ്യാര്‍ത്ഥിയുടെ രണ്ട് തിരിച്ചറിയല്‍ അടയാളങ്ങള്‍ രേഖപ്പെടുത്തിയിരിക്കണം) 17 ന് രാവിലെ 9.30 ന് കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ സ്ക്കൂളില്‍ എത്തിച്ചേരണം.ഐ.ടി പ്രോജക്റ്റ് മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ പ്രോജക്റ്റ് റിപ്പോര്‍ട്ടിന്റെ 3 കോപ്പികള്‍ അന്നേദിവസം രാവിലെ രജിസ്റ്റ്റേഷന്‍ സമയത്ത് ഹാജരാക്കേണ്ടതാണ്.

No comments:

Post a Comment