Wednesday, January 6

സ്പാര്‍ക്ക് പരിശീലനം

സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും സര്‍വ്വീസ് വിശദാംശങ്ങളും ശമ്പള ബില്ലും ഓണ്‍ലൈന്‍ സംവിധാനത്തിന്‍ കീഴില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി ഒരു ഓഫീസിലെ രണ്ട് ജീവനക്കാര്‍ക്ക് എന്ന രീതിയില്‍ എല്ലാ ഓഫീസുകളിലെയും ജീവനക്കാര്‍ക്ക് സ്പാര്‍ക്ക് സോഫ്റ്റ് വെയറില്‍ പരിശീലനം നല്‍കുന്നതിന്റെ മുന്നോടിയായി ജില്ലയിലെ മുഴുവന്‍ എം.ടി.മാര്‍ക്കും ജനുവരി 7,8 തിയതികളില്‍ കോട്ടയത്തെ ഐ.ടി അറ്റ് സ്ക്കൂള്‍ ജില്ലാ ഓഫീസില്‍ പരിശീലനം നല്‍കുന്നു.പരിശീലനം നേടുന്ന എം.ടി മാര്‍ തെരഞ്ഞെടുക്കപ്പെട്ട സ്ക്കൂള്‍ ഐ.ടി കോ ഓഡിനേറ്റര്‍ മാര്‍ക്കും ,സ്ക്കൂള്‍ ഐ.ടി കോ ഓഡിനേറ്റര്‍മാര്‍ വിവിധ ഓഫീസുകളിലെ ജീവനക്കാര്‍ക്കും പരിശീലനം നല്‍കുന്ന രീതിയിലാണ് പരിശീലന പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്.കാഞ്ഞിരപ്പള്ളി പാലാ വിദ്യാഭ്യാസ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട സ്ക്കൂള്‍ ഐ.ടി കോ ഓഡിനേറ്റര്‍ മാര്‍ക്ക് ജനുവരി 14 നും മറ്റു വിദ്യാഭ്യാസ ജില്ലകളിലെ സ്ക്കൂള്‍ ഐ.ടി കോ ഓഡിനേറ്റര്‍ മാര്‍ക്ക് ജനുവരി 15 നും കോട്ടയത്തെ ഐ.ടി അറ്റ് സ്ക്കൂള്‍ ജില്ലാ ഓഫീസില്‍ പരിശീലനം നല്‍കുന്നതാണ്.പരിശീലന കേന്ദ്രങ്ങളെ സംബന്ധിച്ച വിശദാംശങ്ങള്‍ ഡൗണ്‍ ലോഡ്സില്‍ നല്‍കിയിട്ടുണ്ട്

No comments:

Post a Comment