Tuesday, January 25

SSLC Model IT Practical Exam

ഈ വര്‍ഷത്തെ SSLC Model IT Practical പരീക്ഷ ജനുവരി 31 മുതല്‍ തുടങ്ങുകയാണ്. ജനുവരി 31 മുതല്‍ ഫെബ്രുവരി 8 വരെയാണ് പരീക്ഷ.സര്‍കുലര്‍ കാണുക. ഇന്‍സ്റ്റലേഷനുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

1. IT@School Gnu/Linux 3.0, 3.2, 3.8, EduUbuntu 9.10, 10.04 എന്നീ O/S കള്‍ക്കാണ് പരീക്ഷാ സോഫ്ട് വെയറാണ് തയ്യറാക്കിയിട്ടുള്ളത്.

2. CD യിലുള്ള itexam എന്ന ഫോള്‍ഡര്‍ കമ്പ്യൂട്ടറിലേയ്ക് കോപ്പി ചെയ്ത് ഏത് വെര്‍ഷനിലും (IT@School Gnu/Linux 3.0, 3.2, 3.8, EduUbuntu 9.10, 10.04) ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് സോഫ്ട് വെയര്‍ തയ്യറാക്കിയിരിക്കുന്നത്.

itexam ഫോള്‍ഡര്‍ കോപ്പിചെയ്ത്, ഫേള്‍ഡറിനുള്ളിലെ installer എന്ന ഫയലിന് execute permission സെറ്റ് ചെയ്ത ശേഷം ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് Run in Terminal സെലക്ട് ചെയ്യുക.

(3.0, 3.2 വെര്‍ഷനുകളില്‍ Synaptic Package Manager ലേക്ക് CD ആഡ് ചെയ്തും പരീക്ഷാ സോഫ്ട് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയും.)

3.പുതിയ യൂസറെ ക്രിയേറ്റ് ചെയ്താണ് പരീക്ഷ നടത്താന്‍ ആഗ്രഹിക്കുന്നതെങ്കില്‍, സോഫ്ട് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് Default user (ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ ക്രിയേറ്റ് ചെയ്ത യൂസര്‍) ആയി ലോഗിന്‍ ചെയ്ത് ആയിരിക്കണം. അതിന്ശേഷം പുതിയ യൂസറെ ക്രിയേറ്റ് ചെയ്ത്, ആ യൂസറായി ലോഗിന്‍ ചെയ്ത് ആയിരിക്കണം School Registration നടത്തേണ്ടത്.
4. root ആയി ഇന്‍സ്റ്റാള്‍ ചെയ്യരുത്.

5. ഇന്‍സ്റ്റലേഷന് മുമ്പ് Home ലെ Documents ഫോള്‍ഡര്‍ റീനെയും , Images8, Images9, Images10, exam8, exam9, exam10 എന്നീ ഫോള്‍ഡറുകള്‍ ഉണ്ടെങ്കില്‍ അവയും ഡിലീറ്റ് ചെയ്യുക
6. ഇന്‍സ്റ്റലേഷന് ശേഷം, കമ്പ്യൂട്ടറിലേയ്ക് കോപ്പി ചെയ്ത itexam ഫോള്‍ഡര്‍ ഡിലീറ്റ് ചെയ്യണം.

ഇപ്രാവശ്യത്തെ SSLC Model IT Practical പരീക്ഷക്ക് കുട്ടികള്‍ ക്ലാസ് നമ്പന്‍, ഡിവിഷന്‍ എന്നിവക്ക് പകരമായി രജിസ്റ്റര്‍ നമ്പര്‍ ആണ് ഉപയോഗിക്കേണ്ടത്. അതിനാല്‍, മോഡല്‍ പരീക്ഷക്കായി കുട്ടികള്‍ക്ക് 99 ല്‍ തുടങ്ങുന്ന ഒരു 6 അക്ക തല്കാലിക രജിസ്റ്റര്‍ നമ്പര്‍ അനുവദിക്കേണ്. ഇതിനായി ഇനി പറയുന്ന ക്രമം സ്വീകരിക്കാവുന്നതാണ്.

99 + ഡിവിഷന്‍ കോഡ് + കുട്ടിയുടെ ക്ലാസ് നമ്പര്‍

ഡിവിഷന്‍ കോഡ് എന്നത് A ക്ക് 01, B ക്ക് 02, ..... എന്ന ക്രമത്തില്‍

ഉദാ: C ഡിവിഷനിലെ ക്ലാസ് നമ്പര്‍ 5 ആയ കുട്ടിക്ക് നല്കേണ്ട രജിസ്റ്റര്‍ നമ്പര്‍ 990305 ആയിരിക്കണം

No comments:

Post a Comment