Tuesday, February 22

എസ് എസ് എല്‍ സി - ഐ ടി പ്രാക്ടിക്കല്‍ പരീക്ഷ

വീണ്ടുമൊരു എസ് എസ് എല്‍ സി ഐടി പ്രാക്ടിക്കല്‍ പരീക്ഷാ കാലം കൂടി വരവായി. കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രാക്ടിക്കല്‍ പരീക്ഷാ ഡ്യൂട്ടി ചെയ്ത അദ്ധ്യാപകര്‍ക്ക് ഈ ഡ്യൂട്ടി വളരെ എളുപ്പമുള്ളതാണെങ്കിലും ആദ്യമായി ഈ ജോലിക്കു പോകുന്ന അദ്ധ്യാപകരില്‍ ചിലരെങ്കിലും അല്‍പ സ്വല്‍പം ആശങ്കയിലാവാം.എന്നാല്‍ അത്തരത്തിലുള്ള യാതൊരാശങ്കയ്ക്കും വക നല്‍കാത്ത വിധത്തിലാണ് സോഫ്റ്റ് വെയര്‍ തയ്യാറാക്കിയിട്ടുള്ളത്.കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി, ഇന്‍സ്റ്റാള്‍ ചെയ്യുന്ന കമ്പ്യൂട്ടറിലെ ഓപ്പറേറ്റിംഗ് സിസ്റ്റം ഏതെന്നു തിരിച്ചറിഞ്ഞ് പരീക്ഷാ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ആകത്തക്കവിധത്തിലാണ് സോഫ്റ്റ് വെയര്‍ രൂപകല്‍പന ചെയ്തിട്ടുള്ളത്. സി ഡി യില്‍ നല്‍കിയിട്ടുള്ള ഇന്‍സ്റ്റലേഷന്‍ ഗൈഡും യൂസര്‍ മാന്വലും സംശയ നിവാരണത്തിനുപയോഗിക്കാം. സി ഡി ഡ്രൈവ് ഇല്ലാത്ത സിസ്റ്റങ്ങളില്‍ പോലും പെന്‍ ഡ്രൈവിന്റെയോ എക്സ്റ്റേണല്‍ ഹാര്‍ഡ് ഡിസ്ക്കിന്റെയോ സഹായത്താല്‍ വളരെ എളുപ്പത്തില്‍ പരീക്ഷാ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയും.ഇന്‍സ്റ്റലേഷനുമായി ബന്ധപ്പെട്ട സഹായത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:

Post a Comment