സ്ക്കൂളുകളിലെ ഐ സി ടി സംബന്ധമായ എല്ലാ പ്രവര്‍ത്തനങ്ങളിലും എസ് ഐ ടി സി മാരെയും മറ്റ് സ്ക്കൂള്‍ അധികൃതരേയും സഹായിക്കാനുള്ള ,പ്രവര്‍ത്തന സജ്ജമായ, ഒരു ഗ്രൂപ്പ് കൂട്ടികളുടെ ഇടയില്‍ ഉണ്ടാക്കിയെടുക്കുന്നതിനു വേണ്ടി സ്ക്കൂള്‍ സ്റ്റുഡന്റ് ഐ ടി കോ ഓര്‍ഡിനേറ്റര്‍മാര്‍ക്കും ഐ ടി ക്ലബ്ബ് ഭാരവാഹികള്‍ക്കും ഏക ദിന ശില്‍പശാല നടത്തുന്നു. സബ് ജില്ലാ തലത്തില്‍ ജൂലൈ 12 മുതല്‍ ഒരു ദിവസം വീതമുള്ള നാലു ബാച്ചുകളിലായാണ് ശില്‍പശാല സംഘടിപ്പിച്ചിട്ടുള്ളത്. സ്ക്കൂള്‍ സ്റ്റുഡന്റ് ഐ ടി കോ ഓര്‍ഡിനേറ്റര്‍, ജോയിന്റ് കോ ഓര്‍ഡിനേറ്റര്‍, ഐ ടി ക്ലബ്ബ് പ്രസിഡന്റ് , സെക്രട്ടറി എന്നിങ്ങനെ ഒരു സ്ക്കൂളില്‍ നിന്നും നാലു പേരാണ് പങ്കെടുക്കേണ്ടത്. മാസ്റ്റര്‍ ട്രെയ് നര്‍മാര്‍, തെരഞ്ഞെടുക്കപ്പെട്ട എസ് ഐ ടി സി മാര്‍ എന്നിവരാണ് ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കുന്നത്. ഓരോ സ്ക്കൂളിലേയും കുട്ടികള്‍ ഏതേതു സെന്ററുകളിലാണ് എത്തേണ്ടത് എന്ന വിവരം ബന്ധപ്പെട്ട മാസ്റ്റര്‍ ട്രെയ് നര്‍ കോ ഓഡിനേറ്റര്‍ മാര്‍ സ്ക്കൂളുകളെ അറിയിക്കുന്നതാണ്. കുട്ടികളെ ഈ പരിശീലന പരിപാടിയില്‍ പങ്കെടുപ്പിക്കുവാന്‍ ബന്ധപ്പെട്ട സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍, എസ് ഐ ടി സിമാര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കുമല്ലോ..
No comments:
Post a Comment