2013-14 അധ്യയന വര്‍ഷത്തിലെ സ്റ്റാഫ് ഫിക്സേഷന്‍ കുട്ടികളുടെ UID യെ അടിസ്ഥാനമാക്കിയാണ് നടത്തപ്പെടുന്നത്. ആയതിനാല്‍ നടപ്പ് അധ്യയന വര്‍ഷത്തെ ആറാം പ്രവര്‍ത്തി ദിനത്തില്‍ സ്ക്കൂളിലുണ്ടായിരുന്ന ഡിവിഷന്‍, കുട്ടികളുടെ എണ്ണം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ 06/07/13 ന് മുമ്പായി UID സൈറ്റില്‍ ഉള്‍പ്പെടുത്തണം. കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്ന കുട്ടികള്‍ക്ക് പ്രൊമോഷന്‍ കൊടുത്തിട്ടുള്ള വിധത്തിലാണ് കുട്ടികളെ സംബന്ധിച്ച വിവരങ്ങല്‍ സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സ്ക്കൂളുകള്‍ ഇത് പരിശോധിച്ച് സ്ക്കൂളുകളില്‍ പുതിയതായി എത്തിച്ചേര്‍ന്നിട്ടുള്ള കുട്ടികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയും നീക്കം ചെയ്യേണ്ട കുട്ടികളെ നീക്കം ചെയ്തും വിവരങ്ങള്‍ അപ് ഡേറ്റ് ചെയ്യണം. എല്ലാ കുട്ടികളേയും സംബന്ധിച്ച വിവരങ്ങള്‍ ഓണ്‍ലൈനില്‍ ഉള്‍പ്പെടു്തതിയിട്ടുണ്ടെന്ന് അതാത് സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ ഉറപ്പുവരുത്തി കുട്ടികളുടെ ക്ലാസ്സ് ഡിവിഷന്‍ അടിസ്ഥാനത്തിലുള്ള പ്രിന്റെടുത്ത് ഒപ്പിട്ട് അബ്സ്ട്രാക്റ്റിനൊപ്പം ജൂലൈ 07 നു മുമ്പായി ബന്ധപ്പെട്ട AEO/ DEO യ്ക്ക് സമര്‍പ്പിക്കേണ്ടതാണ്.
DPI സര്‍ക്കുലര്‍
യൂസര്‍ഗൈഡ്
DPI സര്‍ക്കുലര്‍
യൂസര്‍ഗൈഡ്
No comments:
Post a Comment