Tuesday, June 11

സ്വതന്ത്ര സോഫ്റ്റ് വെയര്‍ പരിശീലനം

ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡിപ്പാര്‌ട്ട് മെന്റ്റ് ഓഫീസേഴ്സിന് വേണ്ടി നടത്തിയ രണ്ടു ദിവസത്തെ സ്വതന്ത്ര സേഫ്റ്റ് വെയര്‍ പരിശീലനം ഇന്നലെ(10/6/13) പൂര്‍ത്തിയായി. ഐ ടി അറ്റ് സ്ക്കൂളിന്റെ കോട്ടയം ജില്ലാ പരിശീലനകേന്ദ്രത്തിലാണ് പരിശീലനം നല്‍കിയത്. ഐടി അറ്റ് സ്ക്കൂള്‍ കോട്ടയം ജില്ലാ കോ ഓഡിനേറ്റര്‍ ശ്രീ. എന്‍ ജയകുമാര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. പരിശീലനത്തില്‍ 18 ഓഫീസേഴ്സ് പങ്കെടുത്തു. ഓഫീസ് ഉപയോഗത്തിന് നല്കിയിട്ടുള്ള ലാപ്ടോപ്പുകള്‍ ഉബുണ്ടു 12.04  എന്ന സ്വതന്ത്ര സേഫ്റ്റ് വെയറിലാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ഈ പരിശിലനം തങ്ങള്‍ക്ക് വളരെ പ്രയോജനകരമായി എന്ന് ഓഫീസോഴ്സ് അഭിപ്രായപ്പെട്ടു.

No comments:

Post a Comment