നവാഗതരായ വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതിനും പൊതു വിദ്യാലയങ്ങളുടെ മികവാര്‍ന്നപ്രവര്‍ത്തനങ്ങള്‍ ജനമധ്യത്തില്‍ എത്തിക്കുന്നതിനും ലക്ഷ്യമിട്ട് പൊതു വിദ്യാഭ്യാസ വകുപ്പ് അധ്യയന വര്‍ഷാരംഭത്തില്‍ നടത്തുന്ന പ്രവേശനോത്സവത്തിന്റെ ജില്ലാ തല ഉദ്ഘാടനം ജൂണ്‍ 2 ന് രാവിലെ മുണ്ടക്കയത്ത് നടക്കും. മുണ്ടക്കയം സി എം എസ് എല്‍ പി എസിലും സി എസ് ഐ പാരീഷ് ഹാളിലുമായാണ് പരിപാടി സംഖടിപ്പിച്ചിട്ടുള്ളത്. രാവിലെ 9.30 ന് സി എം എസ് എല്‍ പി സ്ക്കൂളില്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എല്‍ ജെ ശ്രീമോന്‍ വിളംബരജാഥ ഫ്ലാഗ്ഓഫ് ചെയ്യും. മുണ്ടക്കയത്തെ വിവിധ സ്ക്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും ജനപ്രതിനിധികള്‍,കുടുംബ ശ്രീ, സാംസ്ക്കാരിക സന്നദ്ധ സംഘടനാ പ്രവര്‍ത്തകരരും പങ്കെടുക്കും. വിളംബരജാഥ ടൗണ്‍ ചുറ്റി പാരീഷ് ഹാളില്‍ സമാപിക്കും. തുടര്‍ന്ന് നവാഗതരായ 100 കുട്ടികളും അതിഥികളും ചേര്‍ന്ന് പ്രവേശനോത്സവ സന്ദേശ ബലൂണുകള്‍ പറത്തും. 10.45 ന് സി എസ് ഐ പാരീഷ് ഹാളില്‍ ചേരുന്ന പൊതു സമ്മേളനം ഗവ.ചീഫ് വിപ്പ് പി സി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി അദ്ധ്യക്ഷത വഹിക്കും . ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സുധാകുര്യന്‍ സന്ദേശം നല്‍കും. സൗജന്യ പാഠപുസ്തക വിതരം കാഞ്ഞിരപ്പ്ള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ജയചന്ദ്രനും പഠനോപകരണ വിതരണം മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ തടത്തിലും ഉദ്ഘാടനം ചെയ്യും.
No comments:
Post a Comment