Saturday, April 26

സ്ക്കൂള്‍കോഡ് ഏകീകരണം

സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്‍ പി തലം മുതല്‍ ഹയര്‍ സെക്കന്ററി തലം വരെയുള്ള വിദ്യാലയങ്ങള്‍ക്ക് കേന്ദ്ര മാനവ വിഭവ ശേഷി വികസന വകുപ്പ് 11 അക്ക തിരിച്ചറിയല്‍ നമ്പര്‍ - Unified District Information System for Education-(U-dise code) നല്‍കിയിട്ടുണ്ട്. ഇത് സംസ്ഥാനത്തെ സക്കൂളുകളെ തിരിച്ചറിയുന്നതിനായി ഉപയോഗിക്കുന്ന 5 അക്ക  സ്ക്കൂള്‍ കോഡുമായി (ഉദാ.31075) പൊരുത്തമില്ലാത്തതിനാല്‍ കേന്ദ്രാവിഷിക്കൃത പദ്ധതികളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്ക്കൂളുകളില്‍ നിന്നും വിവരങ്ങള്‍ സമര്‍പ്പിക്കുമ്പോള്‍ സ്ക്കൂളുകളെ കൃത്യമായി തിരിച്ചറിയുന്നതിനും മറ്റും വലിയ പ്രയാസം ഉണ്ടാക്കുന്നുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പില്‍ വിവിധ ആവശ്യങ്ങല്‍ക്കായി ഉപയോഗിച്ചുവരുന്ന സോഫ്റ്റ്‌വെയറുകളില്‍ സ്ക്കൂളുകളെ അവയുടെ അഞ്ച് അക്ക സ്ക്കൂള്‍ കോഡ് ഉപയോഗിച്ച് പട്ടികപ്പെടുത്തിയിട്ടുള്ളതിനാല്‍ ഈ കോഡ് പൂര്‍ണ്ണമായി ഒഴിവാക്കുന്നതിനും ബുദ്ധിമുട്ടുണ്ട്. ഈ സാഹചര്യത്തില്‍ നിലവിലുള്ള അഞ്ചക്ക സ്ക്കൂള്‍ കോഡ് പുന:ക്രമീകരിച്ച് U-dise കോഡുമായി ലിങ്ക് ചെയ്യുവാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. LP/UP, HS വിഭാഗം സ്ക്കൂളുകള്‍ നിലവിലുള്ള അഞ്ചക്ക സ്ക്കൂള്‍കോഡിന് പ്രിഫിക്സായി 7എന്ന അക്കവും HSS സ്ക്കൂളുകള്‍ 8 എന്ന അക്കവും VHS സ്ക്കൂളുകള്‍ 90 എന്ന അക്കങ്ങളും   കൂട്ടിച്ചേര്‍ത്താണ് കോഡ് പുന:ക്രമീകരിക്കുന്നത്. ( ഉദാ. 732030, 805028,905013) അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ സ്ക്കൂളുകള്‍ അവയുടെ എല്ലാ കത്തിടപാടുകളിലും ഈ രണ്ടു കോഡുകളും( 11 അക്ക കോഡും 6 അക്ക കോഡും) നിര്‍ബന്ധമായി രേഖപ്പെടുത്തിയിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ഇങ്ങനെ ക്രമീകരിച്ച് U-dise കോഡുമായി ലിങ്ക് ചെയ്യുന്നതിന് താഴെ പറയുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുക.
1. www.itschool.gov.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക
2. Schoolcode unification എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
3. LP/UP, HS സ്ക്കൂളുകള്‍ സമ്പൂര്‍ണ്ണയില്‍ ലോഗില്‍ ചെയ്യുന്നതിനുപയോഗിക്കുന്ന യൂസര്‍ നെയിം, പാസ് വേഡ് എന്നിവ നല്‍കി ലോഗിന്‍ ചെയ്യുക. HSS, VHS സ്ക്കൂളുകള്‍ മുകളില്‍ പറഞ്ഞ രീതിയില്‍ പുന:ക്രമീകരിക്കപ്പെട്ട സ്ക്കൂള്‍ കോഡ് യൂസര്‍ നെയിമായും പാസ് വേഡായും നല്‍കി ലോഗിന്‍ ചെയ്യുക.
4. തുറന്നു വരുന്ന എന്‍ട്രി ഫോമിലെ കോമ്പോ ബോക്സില്‍ നിന്നും u-dise code, അക്കൗണ്ടുള്ള ബാങ്കിന്റെ പേര്, ബ്രാഞ്ചിന്റെ പേര് എന്നിവ തെരഞ്ഞെടുക്കുക. തുടര്‍ന്ന് Account No.,Re enter account No.  എന്നീ ഫീല്‍ഡുകളില്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ ടൈപ്പ് ചെയ്യുക.
5 താഴെയുള്ള സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
6 പ്രിന്റ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് ആവശ്യമെങ്കില്‍ പ്രിന്റൗട്ട് എടുക്കുക
7 Admin ലെ logout ക്ലിക്ക് ചെയ്ത് പുറത്തു കടക്കുക
HSS, VHSS സ്ക്കൂളുകള്‍ ലോഗിന്‍ ചെയ്തു കഴിയുമ്പോള്‍ ലഭിക്കുന്ന password change ചെയ്യാനുള്ള Option ഉപയോഗിച്ച് password change ചെയ്ത് വീണ്ടും ലോഗിന്‍ ചെയ്യുക. ഈ സ്ക്കൂളുകള്‍ മുകളില്‍ പറഞ്ഞ വിവരങ്ങള്‍ കൂടാതെ പ്രിന്‍സിപ്പാളിന്റെ പേര്, സ്ക്കൂള്‍ ഫോണ്‍ നമ്പര്‍, സ്ക്കൂള്‍ ഇ മെയില്‍ ഐഡി, എഡ്യൂക്കേഷണല്‍ ഡിസ്ട്രിക്റ്റ്, സബ് ഡിസ്ട്രിക്റ്റ് എന്നീ വിവരങ്ങളും കൂടി ഉള്‍പ്പെടുത്തണം. 2014 മേയ് 5 ന് മുമ്പ് എല്ലാ സ്ക്കൂളുകളും ഈ പ്രവര്‍ത്തനം പൂര്‍ത്തിയാക്കേണ്ടതാണ്.

No comments:

Post a Comment