പൊതു വിദ്യാഭ്യാസ വകുപ്പ് മുണ്ടക്കയം സി എം എസ് എല്‍ പി സ്ക്കൂളില്‍ സംഘടിപ്പിച്ച കോട്ടയം ജില്ലാ തല സ്ക്കൂള്‍ പ്രവേശനോത്സവം കുരുന്നുകള്‍ക്ക് വര്‍ണ്ണാഭമായ അനുഭവമായി.രാവിലെ 9 ന് സ്ക്കൂള്‍ അങ്കണത്തില്‍ നിന്നും ആരംഭിച്ച വിളംബര റാലി മുണ്ടക്കയം എസ് ഐ എന്‍ ജെ അരുണ്‍ ഫ്ലാഗ് ഓഫ് ചെയ്തു. മേഖലയിലെ വിവിധ സ്ക്കൂളുകളില്‍ നിന്നായി നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍, രക്ഷാകര്‍ത്താക്കള്‍, ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ റാലിയില്‍ പങ്കെടുത്തു. വിവിധ വാദ്യ മേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ നടന്ന റാലി നഗരത്തിന് ദൃശ്യവിരുന്നൊരുക്കി.റാലി സമ്മേളന നഗറില്‍ തിരിച്ചെത്തിയ പ്പോള്‍ നവാഗതരായ കുരുന്നുകള്‍ വര്‍ണ്ണ ബലൂണുകള്‍ മാനത്ത് പറത്തി അവേശം വാനോളം ഉയര്‍ത്തി. തുടര്‍ന്ന് പൊതു സമ്മേളനം ഗവ.ചീഫ് വിപ്പ് പി സി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി അദ്ധ്യക്ഷത വഹിച്ചു. സ്ക്കൂള്‍ മാനേജര്‍ ജേക്കബ്ബ് ടി എബ്രഹാം അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ സുധാ കുര്യന്‍ സന്ദേശം നല്‍കി. സൗജന്യ പാഠപുസ്തക വിതരോദഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി ജയചന്ദ്രനും സമ്പൂര്‍ണ്ണ വിജയ വിദ്യലയത്തെ ആദരിക്കല്‍ ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ അനിതാ ഷാജിയും പഠനോപകര വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ തടത്തിലും എല്ലാ വിഷയങ്ങള്‍ക്കും എ + നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കല്‍ ജില്ലാ പഞ്ചായത്ത് അംഗം പി എ സലിം എന്നിവര്‍ നിര്‍വഹിച്ചു.
ഓര്‍മ്മിക്കാന്‍
javascript:void(0)
Tuesday, June 3
അറിവിന്റെ ചിറകിലേറാന്‍ കുരുന്നുകളെത്തി

Subscribe to:
Post Comments (Atom)
No comments:
Post a Comment