ഹരിത ശ്രീപദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം കളക്ട്രേറ്റ് അങ്കണത്തില്‍ വൃക്ഷത്തൈ നട്ടുകൊണ്ട് ബഹു. ധനകാര്യ വകുപ്പ് മന്ത്രി കെ.എം മാണി നിര്‍വഹിച്ചു. സുസ്ഥിര വികസനവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഓരോ വീട്ടുമുറ്റത്തും മരം നട്ട് പരിപാലിക്കണം. ഇത് 365 ദിവസവും നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തനമാക്കി മാറ്റണം അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജനങ്ങളില്‍ പരിസ്ഥിതി അവബോധം സൃഷ്ടിക്കുകയാണ് ഹരിതശ്രീ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.സിനിമാ നടന്‍ ഭരത് സുരേഷ്ഗോപി പ്രതിജ്ഞ ചൊല്ലി. കോട്ടയം കളക്ട്രേറ്റില്‍ നിന്നാരംഭിച്ച പരിതയാത്രയില്‍ കെ.എം മാണി, തിരുവഞ്ചൂര്‍ രാധാകൃഷണന്‍,, നടന്‍ സുരേഷ് ഗേപി , മോന്‍സ് ജോസഫ് എം എല്‍ എ , മുനിസിപ്പല്‍ ചെയര്‍മാന്‍ എം പി സന്തോഷ്കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
No comments:
Post a Comment