കേന്ദ്ര
ഗവണ്‍മെന്റിന്റെ ഇലക്രോണിക്സ്
ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി
ഡിപ്പാര്‍ട്ട്മെന്റ് ജൂലൈ
1
മുതല്‍
7
വരെ
രാജ്യത്തുടനീളം ഡിജിറ്റല്‍
ഇന്‍ഡ്യാ വാരമായി (DIW
2015) ആഘോഷിക്കുന്നു.
ഇതിന്റെ
ദേശീയ തല ഉദ്ഘാടനം ബഹു.പ്രധാനമന്ത്രി
ശ്രീ.
നരേന്ദ്രമോഡി
2015
ജൂലൈ
1
ന്
വൈകുന്നേരം 4
ന്
നിര്‍വഹിക്കുന്നു.
വാരാചരണത്തിന്റെ
ഭാഗമായി സ്ക്കൂള്‍ തലത്തിലും
റവന്യൂ ജില്ലാതലത്തിലുമായി
സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്
മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.
6 മുതല്‍
8
വരെയുള്ള
ക്ലാസ്സുകളില്‍ പഠിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
ഡിജിറ്റല്‍ പെയിന്റിങ്ങിലും
9
മുതല്‍
12
വരെയുള്ള
ക്ലാസ്സുകളിലെ കുട്ടികള്‍ക്ക്
മള്‍ട്ടീമീഡിയ പ്രസന്റേഷനിലുമാണ്
മത്സരങ്ങള്‍ നടത്തുന്നത്.
സ്ക്കൂള്‍തലത്തിലുള്ള
മത്സരത്തില്‍ ഒന്നാം സ്ഥാനം
നേടുന്ന വിദ്യാര്‍ത്ഥികളുടെ
വിശദവിവരങ്ങളും സമ്മാനാര്‍ഹമായ
ഡിജിറ്റല്‍ കണ്ടന്റും ഇ
മെയിലായി ജൂലൈ 3
നുള്ളില്‍
അയച്ചുതരേണ്ടതാണ്.
ഇവരില്‍
നിന്നും വിദ്യാഭ്യാസ
ജില്ലാതലത്തില്‍ തെരഞ്ഞെടുക്കുന്ന
വിദ്യാര്‍ത്ഥികളായിരിക്കും
റവന്യൂ ജില്ലാതല മത്സരത്തില്‍
പങ്കെടുക്കുന്നതിന് യോഗ്യത
നേടുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ ടി അറ്റ് സ്ക്കൂളുമായി ബന്ധപ്പെടുക
No comments:
Post a Comment