Monday, June 20


ഐടി സംഗമം 2011
കോട്ടയം ജില്ലയിലെ സ്ക്കുള്‍ ഐടി കോര്‍ഡിനേറ്റര്‍മാരുടെ വാര്‍ഷിക ആസുത്രണ ശില്‍പശാല ജൂണ്‍ 21,23,24 തീയതികളിലായി കോട്ടയം സെന്റ് ജോസഫ് ഹൈസ്ക്കുള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തുന്നതാണ്.യോഗത്തില്‍ 2011-12 ല്‍ സ്ക്കുളുകളില്‍ നടപ്പാക്കേണ്ട ഐടി അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കും. സ്ക്കുളുകളിലെ ഐടി ക്ലബുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുക, തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക് അവധിക്കാലത്തു നല്‍കിയ ആനിമേഷന്‍ പരിശീലനം സബ് ജില്ല തലത്തില്‍ നല്‍കുക, സ്ക്കുളുകളില്‍ നല്‍കിയിരിക്കുന്ന ലാപ് ടോപ്പുകള്‍ , LCD പ്രോജക്ടറുകള്‍ ,ബ്രോഡ് ബാന്റ് ഇന്റര്‍നെറ്റ് കണക്ഷന്‍ ഇവ ഉപയോഗപ്പെടുത്തി ക്ലാസ് മുറികളില്‍ ഐസിടി അധിഷ്ഠിത പഠനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക, സബ് ജില്ല തലത്തില്‍ സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍മാര്‍ക്ക് ലാബ് മെയിന്റനന്‍സ്, ഹാര്‍ഡ് വെയര്‍ പരിശീലനം നല്‍കുക, സ്ക്കുളുകളിലെ ഓഫീസ് മാനേജ്മെന്റ് സിസ്റ്റം മെച്ചപ്പെടുത്തുന്നതിന് ഐടി അറ്റ് സ്ക്കുള്‍ തയ്യാറാക്കിയ 'സംമ്പൂര്‍ണ്ണ' സോഫ്റ്റ് വെയറിലൂടെ സ്ക്കുള്‍ ഓഫീസ് പ്രവര്‍ത്തനം മെച്ചപ്പെടുത്തുക, ഓപ്പണ്‍ ഷോട്ട്, ഓഡാസിറ്റി സോഫ്റ്റ് വെയറുകള്‍ ഉപയോഗപ്പെടുത്തി സ്ക്കുളിലെ വേറിട്ട പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുക, ബ്ലോഗിലൂടെ ഇവ പരസ്പരം പങ്കുവെയ്ക്കുക തുടങ്ങിയവയാണ് ഈ വര്‍ഷം സ്ക്കുള്‍ തലത്തില്‍
നടപ്പാക്കാനുദ്ദേശിക്കുന്നകാര്യങ്ങള്‍.എ‍‍‍‍ഡ്യൂസാറ്റ് സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തി ഐടി അറ്റ് സ്ക്കുള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ. കെ അന്‍വര്‍ സാദത്ത് യോഗം ഉദ്ഘാടനം ചെയ്യും .21 ന് കോട്ടയം വിദ്യാഭ്യാസ ജില്ല, 24 ന് പാല വിദ്യാഭ്യാസ ജില്ല, കാഞ്ഞിരപള്ളി ഉപജില്ല ,23 ന് കടുത്തുരുത്തി വിദ്യാഭ്യാസ ജില്ല ഈരാറ്റുപേട്ട ഉപജില്ല ,കറുകച്ചാല്‍ ഉപജില്ല എന്നീ പ്രദേശങ്ങളില്‍ നിന്നുള്ള സ്ക്കുള്‍ ഐടി കോര്‍ഡിനേറ്റര്‍മാരുമാണ് യോഗത്തില്‍ പങ്കെടുക്കേണ്ടതെന്ന് ഐടി അറ്റ് സ്ക്കുള്‍ ജില്ല കോര്‍ഡിനേറ്റര്‍ എന്‍.ജയകുമാര്‍ അറിയിച്ചു
 

1 comment:

  1. ഹയർ സെക്കന്ററി സ്കൂളുകൾക്കു ഇത്തരം ക്ലാസ്സുകൾ പ്രതീക്ഷിക്കാമോ?

    ReplyDelete